വൃദ്ധനെ പോലീസ് മർദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലിൽ ഓട്ടോ ഡ്രൈവറായ വൃദ്ധനെ പോലീസ് മർദിച്ചെന്ന് പരാതി. ആയുർ സ്വദേശിയായ തങ്കപ്പനാണ് മർദനം ആരോപിച്ച് പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. അഞ്ചൽ പോലീസ് സ്റ്റേഷൻ എസ്ഐ ജ്യോതിഷിനെതിരെയാണ് ആരോപണം. ഈ മാസം 9ന് വൈകുന്നേരമാണ് മർദനം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

പരാതിക്കാരനായ ഓട്ടോ ഡ്രൈവർ രണ്ട് യുവാക്കളുമായി അഞ്ചലിൽ നിന്ന് ഓട്ടം പോയിരുന്നു. ഓട്ടോക്കൂലി ചോലിയുള്ള തർക്കമാണ് പ്രശ്നത്തിന് തുടക്കം. തങ്കപ്പൻ വിവരം പോലീസിൽ അറിയിച്ചു. എന്നാൽ അഞ്ചൽ സ്റ്റേഷനിൽ നിന്ന് എത്തിയ എസ്ഐ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് തങ്കപ്പൻ്റെ പരാതി.

തൻ്റെ കൈയിലുള്ള ഫോൺ പിടിച്ചു വാങ്ങിയതായും പരാതിയിലുണ്ട്. ഫോൺ വാങ്ങാൻ പിറ്റേദിവസം സ്റ്റേഷനിൽ പോയപ്പോഴും മർദനം തുടർന്നതായി തങ്കപ്പൻ ആരോപിക്കുന്നു. എന്നാൽ മർദനം ഉണ്ടായിട്ടില്ലെന്നും ഇയാൾക്കെതിരെ നാട്ടുകാർ ഉൾപ്പെടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നാണ് എസ്ഐ ജോതിഷിൻ്റെ വിശദീകരണം. പിറ്റേദിവസം ഇയാൾ സ്റ്റേഷനിൽ വന്നില്ലെന്നും എസ്ഐ അറിയിച്ചു. സംഭവത്തിൽ തങ്കപ്പൻ പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. കരൾ രോഗിയാണ് 65 കാരനായ തങ്കപ്പൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...