റാന്നി : പമ്പാനദിയില്‍ കാട്ടൂര്‍ കത്തോലിക്ക പള്ളിക്കടവില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. റാന്നി കക്കുടുമണ്‍ സ്വദേശി പുതുപ്പറമ്പില്‍ പി.ടി ഉമ്മന്‍(ബേബി-75) ആണ് മരിച്ചത്. നദിയിലൂടെ ഒഴുകി വരുന്നത് കണ്ടതായി അറിയിച്ചതനുസരിച്ച് റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം കരക്കെത്തിച്ചത്. നദിയിലെ കുത്തൊഴുക്കില്‍ കയ്യുയര്‍ത്തി നീന്തി വരുന്നതു കണ്ടതായി തീരത്തുള്ളവര്‍ പറയുന്നു. കൈയ്യില്‍ ചെരുപ്പുമായാണ് വെള്ളത്തില്‍ ഇദ്ദേഹത്തെ കണ്ടത്. ഇവരാണ് അഗ്നിശമന സേനയെ അറിയിച്ചത്. അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്നാണ് നിഗമനം. ആറന്‍മുള പോലീസ്മേല്‍നടപടികള്‍ സ്വീകരിച്ചു.
കാട്ടൂര്‍ കത്തോലിക്ക പള്ളിക്കടവില്‍ വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment