ജീവനക്കാർക്ക് പഴയ പെൻഷൻ നടപ്പാക്കണം : കാംസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുൻ കാലങ്ങളിൽ അനുവദിച്ചിരുന്ന പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിഹിതം ഈടാക്കാതെ തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നടപ്പാക്കുക, ഡിസിആർജി, ഫാമിലി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ദ്വിദിന സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ (കാനം രാജേന്ദ്രൻ നഗർ)
കാംസഫ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാംസഫ് സംസ്ഥാന പ്രസിഡൻ്റ് സതീഷ് കണ്ടല പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച സംസ്ഥാന സമ്മേളനത്തിൽ ഷാജി ജേക്കബ് രക്തസാക്ഷി പ്രമേയവും എസ്.ദേവികൃഷ്ണ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ശ്രീകുമാർ, എൻ.കൃഷ്ണകുമാർ, സംസ്ഥാന കമ്മറ്റി അംഗം സിജു പി.തോമസ്, ജോയിൻ്റ് കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡൻ്റ് സതീഷ് കെ.ഡാനിയൽ, സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ്‌ സുകേശൻ ചൂലിക്കാട് എന്നിവർ സംസാരിച്ചു. കാംസഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് തൃപ്പൂണിത്തുറയുടെ പുതിയ നോവൽ ‘പുലിവാസരം’ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

കാംസഫ് ജനറൽ സെക്രട്ടറി കെ.ബി അനു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.സരിത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കാംസഫ് സംസ്ഥാന സെക്രട്ടറി എ.കെ സുഭാഷും പ്രമേയങ്ങൾ സെക്രട്ടേറിയറ്റ് അംഗം കെ.ബി ബീനയും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ മനോജ് പുതുശ്ശേരി സ്വാഗതവും കാംസഫ് കൊല്ലം ജില്ലാ സെക്രട്ടറി ജി.ദിലീപ് നന്ദിയും പറഞ്ഞു. കാംസഫ് സംസ്ഥാന ഭാരവാഹികൾ : സതീഷ് കണ്ടല (പ്രസിഡൻ്റ്)
കെ.ബി അനു (ജനറൽ സെക്രട്ടറി), ആർ.സരിത (ട്രഷറർ). ദേവി കൃഷ്ണ, സുരേഷ് തൃപ്പുണിത്തുറ, ബീന കെ.ബി (വൈസ് പ്രസിൻ്റുമാർ). പ്രസാദ് കരുവളം, സുഭാഷ് എ.കെ, സായൂജ്കൃഷ്ണൻ (സെക്രട്ടറിമാർ).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...