ഗതാഗതക്കുരുക്കില്‍ പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്റ് റോഡ്‌ ; അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പഴയ സ്വകാര്യ ബസ്‌ സ്റ്റാന്റ് റോഡില്‍ (തൈക്കാവ്‌ റോഡ്‌) വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല. കോഴഞ്ചേരി റോഡില്‍ നിന്നും നഗരത്തിലേക്ക് വരുന്ന സ്വകാര്യ ബസുകള്‍ ഈ വഴി കയറി ഇറങ്ങിയാണ്‌ പുതിയ സ്റ്റാന്‍റിലേക്ക് പോകുന്നത്. പൊതുവേ വീതി കുറഞ്ഞ റോഡില്‍ ഇരുവശവുമായി നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. സമീപം പേ ആന്റ്  പാര്‍ക്ക് സംവിധാനം ഉണ്ടായിരുന്നിട്ടും വീതികുറഞ്ഞ റോഡിന് ഇരുവശവുമായാണ് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുന്നത്. പലപ്പോഴും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നടക്കുന്ന പഴയ ബസ് സ്റ്റാന്‍റില്‍ യോഗത്തിനെത്തുന്നവരുടെ വാഹനം കൂടി പാര്‍ക്ക് ചെയ്‌താല്‍ മറ്റുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയില്ല.

വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കയറ്റിയിറക്കാന്‍ വരുന്ന വലിയ ലോറികളാണ് ഗതാഗത തടസ്സത്തിന് മറ്റൊരു കാരണം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വലിയ ലോറികള്‍ വീതികുറഞ്ഞ റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടാണ് സാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും. മണിക്കൂറുകളോളം നടക്കുന്ന ഈ പ്രവര്‍ത്തിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്  അനുഭപ്പെടുന്നത്‌. ജനറല്‍ ആശുപത്രി റോഡില്‍ നിന്നും പഴയ സ്റ്റാന്‍റിലൂടെ കയറി വരുന്ന ബസുകള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത രീതിയില്‍ വാഹനങ്ങള്‍ തടസം സൃഷ്ടിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം.

രാവിലെയും വൈകുന്നേരങ്ങളിലുമാണ് റോഡിലെ തിരക്ക് കൂടുതല്‍ വര്‍ധിക്കുന്നത്‌. കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍ ഗതാഗതക്കുരുക്ക് കൂടിയായാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകും. വലിയ കുഴികളില്‍ ചാടിയാണ് വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നത്. ഏറെക്കാലമായി റോഡിലെ ഗതാഗതക്കുരുക്ക് തുടര്‍ന്നിട്ടും ഇത് നിയന്ത്രിക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...