വയോധികയെ അഭയകേന്ദ്രത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

പന്തളം : 85 വയസുള്ള ശാരീരികാവശതകള്‍ അനുഭവിക്കുന്ന കാഴ്ചശക്തിയില്ലാത്ത വയോധികയെ ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലേക്കു മാറ്റി. പന്തളം പൂഴിക്കാട് കൊച്ചു മകളുമൊത്തു ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ താമസിച്ചുവന്ന തങ്കമ്മയെ ആണ് ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭയകേന്ദ്രത്തിലാക്കിയത്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന് ലഭിച്ച വാട്സ്ആപ്പ് ചിത്രങ്ങളുടെയും വിവരത്തിന്റെയും അടിസ്ഥാനത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അമീഷ്, സുബീക് റഹിം എന്നിവര്‍ സ്ഥലത്തെത്തി വൃദ്ധയെ അവിടെനിന്നും മാറ്റാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീട് ടാര്‍പ്പാളിന്‍ വലിച്ചുകെട്ടി അതിനുള്ളിലാണ് ഇരുവരും താമസിച്ചുവന്നത്. പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശാനുസരണം ബീറ്റ് ഓഫീസര്‍മാര്‍ നടപടി വേഗത്തിലാക്കിയതോടെ നിരാലംബയും രോഗിയുമായ വയോധികക്ക് ആശ്രയമൊരുക്കാന്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതര്‍ തയ്യാറാവുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ബീറ്റ് ഓഫീസര്‍മാര്‍, ജനമൈത്രി വോളന്റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...