‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ എന്നാക്കണം ; പേര് മാറ്റണമെന്ന ആവശ്യവുമായി സാമൂഹിക നീതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ആ പേര് ഉപയോഗിക്കാൻ പാടില്ലെന്നും പകരം ‘സ്നേഹാലയം’ എന്ന് ഉപയോഗിക്കണമെന്നും സാമൂഹിക നീതി വകുപ്പ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം നിർദേശം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ നിർദേശം നൽകി. സാമൂഹിക നീതി വകുപ്പിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ നിർദേശം. മനുഷ്യാവകാശ കമ്മിഷനും ഇത്തരത്തിൽ നിർദേശം നൽകിയിരുന്നെങ്കിലും ഇതു നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നു മന്ത്രി പറഞ്ഞു. വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും പഴയ പേര് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം ; പവര്‍ കട്ട് അലര്‍ട്ട് ഇന്നുമുതല്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

ചിറയിൻകീഴിലെ കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച...