ഏഴ് സെഞ്ച്വറികളും ഏഴ് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഒലി പോപ്പ്

For full experience, Download our mobile application:
Get it on Google Play

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയതോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇം​ഗ്ലണ്ട് ടീം നായകൻ ഒലി പോപ്പ്. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ പോപ്പിന്റെ ഏഴാമത്തെ സെഞ്ച്വറിയാണിത്. രസകരമായ വസ്തുത ഒലി പോപ്പ് നേടിയ ഏഴ് സെഞ്ച്വറികളും ഏഴ് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെയാണ് എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. 2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പോപ്പ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. പിന്നീട് ന്യുസിലൻഡ്, പാകിസ്താൻ, അയർലൻഡ്, ഇന്ത്യ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾക്കെതിരെയും പോപ്പ് സെഞ്ച്വറി നേടി. അയർലൻഡിനെതിരെ നേടിയ 205 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. 2018ൽ ഇന്ത്യയ്ക്കെതിരെയാണ് പോപ്പിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ ഇം​ഗ്ലണ്ടിനായി 48 മത്സരങ്ങൾ കളിച്ച താരം 2700ലധികം റൺസ് നേടിക്കഴിഞ്ഞു. ശ്രീലങ്കയ്ക്കെതിരെ ഇന്നലെ ആരംഭിച്ച മൂന്നാം ടെസ്റ്റിൽ 103 റൺസ് നേടിയ ഒലി പോപ്പ് ക്രീസിൽ തുടരുകയാണ്. ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ ഇം​ഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ്. 44.1 ഓവർ മാത്രമാണ് ആദ്യ ദിനം മത്സരം നടന്നത്. 86 റൺസെടുത്ത് പുറത്തായ ബെൻ ഡക്കറ്റ് ഇം​ഗ്ലണ്ട് നിരയിലെ രണ്ടാമത്തെ ടോപ് സ്കോററായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...