പോലീസ്​ ക​സ്റ്റ​ഡി​യി​ൽ യു​വാ​വിന് ക്രൂര മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര : പോലീസ്​ ക​സ്റ്റ​ഡി​യി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​​ദ്ദിച്ച​താ​യി പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര പോലീ​സി​നെ​തി​രെ​യാ​ണ്​ പ​രാ​തി നൽകിയിരിക്കുന്നത്. പ​ള്ളി​ക്ക​ൽ ഗി​രീ​ഷ് ഭ​വ​നി​ൽ ഹ​രീ​ഷ്​​കു​മാ​റി​നാ​ണ്​ (37) മ​ർ​ദ്ദന​മേ​റ്റ​ത്. കാ​റി​ൽ​വെ​ച്ചും സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു​മാ​ണ്​ മ​ർ​ദി​ച്ച​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ബു​ധ​നാ​ഴ്ച വൈകി​ട്ടാ​ണ്​ മ​ർദ്ദ​ന​ത്തി​ലേ​ക്ക്​ ന​യി​ച്ച സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഹ​രീ​ഷ് കു​മാ​ർ പ​ള്ളി​ക്ക​ൽ- മ​ണ്ണ​ടി റോ​ഡി​ൽ കു​ടും​ബ​വു​മൊ​ത്ത്​ കാ​റി​ൽ വ​ര​വെ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റു​കാ​രു​മാ​യി പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഉ​ന്തും​ത​ള്ളു​മു​ണ്ടാ​കു​ക​യും ചെയ്തു. ശേ​ഷം ഇ​രു​കൂ​ട്ട​രും സ്ഥ​ല​ത്ത്​ നി​ന്ന്​ പോ​യി. പി​ന്നാ​ലെ കാ​റു​കാ​ര​ൻ ​കൊ​ട്ടാ​ര​ക്ക​ര പോലീസിൽ പ​രാ​തി ന​ൽ​കി​യെ​ന്നു​ പ​റ​ഞ്ഞ്​ ഹ​രീ​ഷ്​​കു​മാ​റി​നെ പോലീസ് ​ഫോ​ണി​ൽ വി​ളി​ച്ചു.

സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട്​ പോ​കാ​തി​രു​ന്ന​തി​നെ​ തു​ട​ർ​ന്ന്​ ഹ​രീ​ഷ്​​കു​മാ​ർ ജോ​ലി ചെ​യ്യു​ന്ന ബാ​റി​ലെ​ത്തി​യ പോ​ലീ​സ്​ കൂ​ട്ടി​കൊ​ണ്ടു​പോ​യെ​ന്നും കാ​റി​ൽ ക​യ​റ്റി​യ​ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു എ​ന്നു​മാ​ണ്​ പ​രാ​തി. ര​ണ്ട്​ മ​ണി​ക്കൂ​റി​ന്​ ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച്​ ഫൈ​ബ​ർ വ​ടി ഉ​പ​യോ​ഗി​ച്ച് കാ​ലി​ൽ അ​ടി​ച്ച​താ​യും പ​റ​യു​ന്നു. അ​ഞ്ചി​ന്​ വൈ​കി​ട്ട്​ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്ന​തു​ ക​ണ്ട്​ മ​ജി​സ്ട്രേ​റ്റ്​ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്ത​താ​യി ഹ​രീ​ഷ്​ കു​മാ​ർ പ​റ​യു​ന്നു. മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രെ റൂ​റ​ൽ എ​സ്.​പി​ക്ക്​ ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ യു​വാ​വ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...