ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി റിലയൻസ് ജിയോ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി റിലയൻസ് ജിയോ. എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 700 രൂപ മൂല്യം വരുന്ന ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത മൂന്ന് റീച്ചാർജ് പ്ലാനുകള്‍ക്കൊപ്പം ലഭിക്കുക. എട്ട് വർഷങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടായിരുന്നു റിലയൻസ് ജിയോയുടെ തുടക്കം. ഇതിന്‍റെ വാർഷികത്തോടനുബന്ധിച്ച് ആകർഷകമായ  പുതിയ  ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. സെപ്റ്റംബർ മാസം 10 വരെ നിശ്ചിത പ്ലാനുകൾ അനുസരിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 700 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കുള്ളതാണ് ഈ ഓഫർ.

ആനിവേഴ്‌സറി ഓഫർ അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2 ജിബി ഡാറ്റയാണ് ഈ രണ്ട് പ്ലാനുകളിൽ ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസം വാലിഡിറ്റി ലഭിക്കും. ഇതിൽ 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും. ഇതിന് പുറമെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ നോക്കാം. 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷൻ, 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്, മൂന്ന് മാസത്തെ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ്, 2999 രൂപയുടെയോ അതിന് മുകളിലുള്ളതോ ആയ ഇടപാടുകൾ നടത്തുന്ന അജിയോ ഉപഭോക്താക്കൾക്കുള്ള 500 രൂപയുടെ ഡിസ്കൌണ്ട് വൗച്ചറുകള്‍ എന്നിവയാണ് മൂന്ന് റീച്ചാർജ് പ്ലാനുകള്‍ക്കൊപ്പവും അധിക ആനൂകൂല്യങ്ങളായി ജിയോ നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...