കൂടല്‍ സ്വദേശിയായ വീട്ടമ്മ രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയാ കാമുകനൊപ്പം ഒളിച്ചോടി ; പോലീസ് പിടിച്ച് റിമാന്‍ഡ്‌ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : മ്യൂസിക് ആപ്ലിക്കേഷനായ സ്മൂൾ വഴി പരിചയപ്പെട്ട കാമുകനുമായി ഒളിച്ചോടിയ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്കും കാമുകനുമെതിരെ കൂടൽ  പോലീസ് കേസ് എടുത്തു. ഇരുവരേയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ഇരുപതിനായിരുന്നു സംഭവം. കൂടൽ നെല്ലിമുരുപ്പ് പറപ്പാട്ട് വീട്ടിൽ ബിൻസ് (38)ന്റെ ഭാര്യ രശ്മി(30) തൃശൂർ കടങ്ങോട് എരുമപ്പെട്ടി സ്വദേശി ബിജു(33)ന്റെ  കൂടെ ഒളിച്ചോടുകയായിരുന്നു. ബിൻസ് ഗൾഫിൽ റിഗ്ഗിൽ പെയിന്ററായി ജോലി ചെയ്ത് വരുകയായിരുന്നു.

മ്യൂസിക് ആപ്ലിക്കേഷനായ സ്മൂളിലൂടെ  ബിജുവിനെ പരിചയപ്പെട്ട രശ്മി തന്റെ  മൂന്നും ഏഴും വയസുള്ള രണ്ട് പെൺമക്കളേയും ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കാമുകനെതിരെ ഒളിച്ചോട്ട പ്രേരണാകുറ്റത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിൻസിന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടൽ പോലീസ് നടപടി സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...