അമൃതാനന്ദമയി മഠത്തില്‍ വിദേശവനിത കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അമൃതാനന്ദമയി മഠത്തില്‍ വിദേശവനിത കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു. വളളിക്കാവിലെ അമൃതപുരി മഠത്തിലെ അന്തേവാസിയായ ബ്രിട്ടീഷ് വംശജയായ സ്​റ്റെഫേഡ് സിയോന (45) ആണ് മഠത്തിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്.

ഫെബ്രുവരിയില്‍ ടൂറിസ്​റ്റ്​ വിസയിലാണ്​ ഇവര്‍ അമൃതാനന്ദമയി മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത വിഷമമാണ് ജീവനൊടുക്കാന്‍ കാരണമായി മഠം അധികൃതര്‍ പറയുന്നത്. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.

അമൃതപുരിയിലെ മഠത്തില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്. രാത്രി കൂടെയുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഇവര്‍ ചാടി മരിച്ചതെന്നാണ് മഠം അധികൃതര്‍ അറിയിച്ചത്. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...