ഒരു ദിവസം 600 റൺസ് വരെ അടിച്ചെടുക്കാൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കഴിയും : ഒലി പോപ്പ്

For full experience, Download our mobile application:
Get it on Google Play

ഓൾഡ് ട്രാഫോർഡ് : ടെസ്റ്റ് ക്രിക്കറ്റിൽ ഭാവിയിലും ബാസ്ബോൾ രീതി തുടരുമെന്ന് വ്യക്തമാക്കി ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി പോപ്പ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ദിവസം 600 റൺസ് വരെ അടിച്ചെടുക്കാൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കഴിയുമെന്ന് പോപ്പ് പറഞ്ഞു. ചിലപ്പോൾ ഒരു ദിവസം 280 മുതൽ 300 വരെ റൺസാവും ഇം​ഗ്ലണ്ട് ടീം നേടുക. അത് സാഹചര്യങ്ങൾക്ക് അനുസരിച്ചാണ്. എന്നാൽ ഭാവിയിൽ ഒരു ദിവസം 500 മുതൽ 600 റൺസ് വരെ അടിച്ചെടുക്കാൻ ഇം​ഗ്ലണ്ട് ടീമിന് കഴിയുമെന്ന് ഒലി പോപ്പ് പ്രതികരിച്ചു. 2022കളോടെയാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റിൽ ബാസ്ബോൾ ശൈലി വന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ പ്രതിരോധ രീതിയ്ക്ക് പകരം ആക്രമണ ശൈലിയിൽ കളിക്കുന്നതാണ് ബാസ്ബോൾ. 2022 ഡിസംബറിൽ റാവൽപിണ്ടിയിൽ വെച്ച് ഒരു ദിവസം ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 506 എന്ന സ്കോർ ഉയർത്തി.

എന്നാൽ ബൗളർമാർ‌ക്ക് അനുകൂലമായ പിച്ചുകളിൽ ആക്രമണ ശൈലിയിലുള്ള ബാറ്റിം​ഗ് ഇം​ഗ്ലീഷ് ടീമിന് തിരിച്ചടിയാകുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റൺസ് അടിച്ച റെക്കോർഡ് ശ്രീല​ങ്കയുടെ പേരിലാണ്. 2002ൽ കൊളംബോയിൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റിന്റെ രണ്ടാം ദിവസം ശ്രീലങ്കൻ ടീം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 509 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം കൂടുതൽ റൺസെടുത്തത് ഇം​ഗ്ലണ്ട് ടീമാണ്. 2022ൽ റാവൽപിണ്ടിയിൽ നേടിയ അഞ്ചിന് 506 ആണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ദിനം നേടിയ ഏറ്റവും ഉയർന്ന സ്കോർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...