ഒല്ലൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ ഒല്ലൂർ മരത്താക്കരയിൽ നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. ചേർത്തല സ്വദേശിയായ ബസ് ഡ്രൈവർ രഞ്ജിത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്കും നിസാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവർക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിലുണ്ടായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും പോലീസ് എത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. എറണാകുളത്ത് നിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെഎസ്‌ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...