പോലീസ് കോൺസ്റ്റബിൾ ടെസ്റ്റ് ; ഓമല്ലൂർ – പരിയാരം റോഡിൽ ജൂലൈ 5 മുതൽ 6 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമ്മാന്റോ വിങ്) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൻട്രൻസ് ടെസ്റ്റ് നടത്തുന്ന ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജൂലൈ 5 മുതൽ 6 ദിവസത്തേക്കാണ് നിയന്ത്രണം. പെരുന്നാൾ അവധി കാരണം 9,10 തിയതികളിലെ ടെസ്റ്റ് തൊട്ടടുത്ത ദിവസങ്ങളിലാവും നടക്കുക.

ഓമല്ലൂർ – പരിയാരം റോഡിൽ ഓമല്ലൂർ ഓർത്തഡോക്സ് പള്ളി ഗ്രൗണ്ട് മുതൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള 5 കിലോമീറ്റർ ദൂരത്ത് ഈദിവസങ്ങളിൽ രാവിലെ 4 മണിമുതൽ ഉച്ചയ്ക്ക് 12 വരെ ഗതാഗതം പൂർണമായും നിയന്ത്രിയ്ക്കും. ഇലന്തൂർ ഭാഗത്തുനിന്നും ഓമല്ലൂർ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ തിരുവല്ല കുമ്പഴ റോഡിൽ കൂടിയോ, ചിറക്കാല നിന്നും തിരിഞ്ഞു പുത്തൻപീടിക വാര്യാപുരം റോഡിലൂടെയോ പോകേണ്ടതാണ്. ഗതാഗത ക്രമീകരങ്ങൾക്കായി ആവശ്യത്തിന് പോലീസിനെ നിയോഗിക്കുമെന്നും ടെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് പോലീസ് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...