ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ ‘ഗുരുസ്മരണ- ഒരു ചായക്കൂട്ട്” സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ആര്യഭാരതി ഹൈസ്കൂളിൽ മുൻ അധ്യാപകരെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ അനുസ്മരിക്കുന്നതിനുമായി പ്രത്യേക സംഗമം ‘ഗുരുസ്മരണ- ഒരു ചായക്കൂട്ട്” സംഘടിപ്പിച്ചു. ഇതിന്റെ ഭാ​ഗമായി സ്കൂളിലെ മുൻ അധ്യാപക-അനദ്ധ്യാപകരെ സ്കൂളിലേക്ക് ക്ഷണിച്ച് പഴയകാല അധ്യാപന – പഠന അനുഭവങ്ങളും സ്കൂൾ ഓർമ്മകളും പങ്കുവെക്കുന്നതിനുള്ള അവസരം ഒരുക്കി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഫിബി അഗസ്റ്റസ് മാത്യു സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മാസ്റ്റർ ശ്രീ കോശി കൊച്ചു കോശി സംഗമത്തിന് അധ്യക്ഷത വഹിച്ചു. ശ്രീമതി ആൻമേരി ഷിനു സി. ടോം,ശ്രീമതി അനുമോൾ പി റ്റി എന്നിവർ പ്രസംഗിച്ചു.

പരിപാടിയിൽ പങ്കെടുത്ത മുൻ അധ്യാപകർ തങ്ങളുടെ സേവനകാലത്തെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായും അധ്യാപകരുമായും പങ്കുവെച്ചു. പഴയകാല സ്കൂൾ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങൾ സദസിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ അത് എല്ലാവർക്കും ഹൃദ്യമായ അനുഭവമായി. മുൻ അധ്യാപകരുടെ സാന്നിധ്യവും അനുഭവസമ്പത്തും പുതു തലമുറയ്ക്ക് പ്രചോദനം നൽകുന്നതായിരുന്നു. അധ്യാപകരുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുകയും വിദ്യാഭ്യാസ രംഗത്തെ അവരുടെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് പരിപാടി സമാപിച്ചത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനിത മാത്യു ചടങ്ങിൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് ഒരു ചായ സൽക്കാരവും സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല; ഇറാൻ്റെ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക

0
തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന്...

പിആർഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന...

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...