വേനൽക്കാല ഫ്‌ളൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത്: ഒമാൻ എയർ 2024ലെ വേനൽക്കാല ഫ്‌ളൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ടു. പ്രാദേശിക, ഗൾഫ്, അറബ്, ഫാർ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40 ഓളം സർവീസുകളാണ് നടത്തുക. പ്രാദേശിക സർവീസുകളിൽ മസ്‌കത്ത് – സലാല റൂട്ടിൽ പ്രതിവാരം ശരാശരി 24 ഫ്‌ളൈറ്റുകളും മസ്‌കത്ത് – ഖസബ് റൂട്ടിൽ പ്രതിവാരം ശരാശരി ആറ് ഫ്‌ളൈറ്റുകളും ഉൾപ്പെടുമെന്ന് കമ്പനി സൂചിപ്പിച്ചു. ഗൾഫ്, അറബ് ഫ്‌ളൈറ്റുകളിൽ ദുബൈ, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം, ബഹ്റൈൻ, അമ്മാൻ എന്നിവയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കെയ്റോ, സാൻസിബാർ/ദാറുസ്സലാം എന്നിവയും ഉൾപ്പെടുമെന്നും അറിയിച്ചു. മസ്‌കത്തിൽ നിന്ന് ഫാർ ഈസ്റ്റിലേക്കുള്ള ഒമാൻ എയറിന്റെ നേരിട്ടുള്ള സർവീസുകളിൽ അഞ്ച് ലക്ഷ്യസ്ഥാനങ്ങളാണ് ഉൾപ്പെടുന്നതെന്ന് കമ്പനി പറഞ്ഞു. ബാങ്കോക്ക്, ക്വാലാലംപൂർ, ഫൂക്കറ്റ്, ജക്കാർത്ത, മനില എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ. അതേസമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ചെന്നൈ, മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ നടക്കുക.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...