കോവിഡ് 19 ; ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് റീജണല്‍  മുനിസിപ്പാലിറ്റീസ് മന്ത്രാലയം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ  ഭാഗമായി ഒമാൻ സുപ്രീം കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്. ഒമാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു.

അതസമയം ഇന്ന് ഒമാനിൽ 11 പേർക്ക് കൂടി കോവിഡ് 19 വൈറസ്  ബാധ പിടിപെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ  വാർത്താകുറിപ്പിൽ പറയുന്നു. ഒൻപതു ഒമാൻ സ്വദേശികൾക്കും രണ്ടു സ്ഥിരതാമസക്കാരായ പ്രവാസികൾക്കുമാണ് രോഗം പിടിപെട്ടതെന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം 17 പേർ രോഗവിമുക്തരായെന്നും മന്ത്രാലയം അറിയിച്ചു.

രോഗം വ്യാപിക്കുന്നത് തടയാനായി ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിന്റെ  ഭാഗമായിട്ടാണ് ഒമാനില്‍ കടകളുടെ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഭക്ഷ്യോത്പന്നങ്ങൾ, ഗ്രോസറികൾ, ക്ലിനിക്കുകൾ, ഫർമസികൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നി സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുവാൻ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറികൾ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നൽകുന്നത് വിലക്കിയിട്ടുണ്ട്.

കൂടാതെ ഹെൽത്ത് ക്ലബ്ബ് , ബാർബർ ഷോപ് , ബ്യൂട്ടി പാർലറുകൾ എന്നിവ അടച്ചിടണമെന്നും ഉത്തരവിൽ പറയുന്നു. മാർച്ച് 18 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...