പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ വീണ്ടും സമാധാന ആഹ്വാനവുമായി ഒമാൻ

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ് : പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ വീണ്ടും സമാധാന ആഹ്വാനവുമായി ഒമാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തി. ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾ അധാർമ്മികവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനേ സഹായിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കൻ നീക്കത്തിന് മറുപടിയായി അയൽപക്കത്തെ ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതിനെയും ഒമാൻ ശക്തമായി അപലപിച്ചു. ഇറാന്റെ ഈ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ഒമാന്റെ നിലപാട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...