പാകിസ്താനിൽ പ്രതിപക്ഷ നേതാവാകാനൊരുങ്ങി ഒമർ അയൂബ് ഖാൻ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രതിപക്ഷ നേതാവാകാനൊരുങ്ങി ഒമർ അയൂബ് ഖാൻ. ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടേയും സുന്നി ഇത്തിഹാദ് കൗൺസിലിന്റേയും പിന്തുണ ഒമർ അയൂബിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പിടിഐ സെക്രട്ടറി ജനറൽ കൂടിയാണ് ഇദ്ദേഹം. മൂന്നാം വട്ടമാണ് ഒമർ അയൂബ് ഖാൻ ഈ പാകിസ്താനിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്താനൊരുങ്ങുന്നത്.

പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് നേതാവായ ഷെഹബാസ് ഷെരീഫ് രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 336 അംഗ പാർലമെന്റിൽ ഷെഹബാസ് ഷെരീഫിന് 201 വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഒമർ അയൂബ് ഖാന് 92 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായതിലും 32 വോട്ടുകൾ അധികം നേടിയാണ് ഷെഹബാസ് പ്രധാനമന്ത്രി സ്ഥാനത്ത് ഇപ്പോൾ എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...