സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തൃശ്ശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളത്ത് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

തൃശ്ശൂരില്‍ നാലുപേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ വീതം ഖത്തര്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നും കൊല്ലത്ത് നാലുപേര്‍ യുഎഇയില്‍ നിന്നും രണ്ടുപേര്‍ ഖത്തറില്‍ നിന്നും ഒരാള്‍ കാനഡയില്‍ നിന്നും എറണാകുളത്ത് രണ്ടുപേര്‍ യുകെയില്‍ നിന്നും, രണ്ടുപേര്‍ ഖാനയില്‍ നിന്നും ഒരാള്‍ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് നാലുപേര്‍ യുഎഇയില്‍ നിന്നും ആലപ്പുഴയില്‍ രണ്ടുപേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സ്‌പെയിനില്‍ നിന്നും പാലക്കാട് രണ്ടുപേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും കോഴിക്കോട് ഒരാള്‍ വീതം യുഎയില്‍ നിന്നും യുകെയില്‍ നിന്നും കാസര്‍ഗോഡ് രണ്ടുപേര്‍ യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് ഒരാള്‍ യുഎഇയില്‍ നിന്നും പത്തനംതിട്ടയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും കോട്ടയത്ത് ഒരാള്‍ ഖത്തറില്‍ നിന്നും ഇടുക്കിയില്‍ ഒരാള്‍ ഖത്തറില്‍ നിന്നും കണ്ണൂരില്‍ ഒരാള്‍ യുഎഇയില്‍ നിന്നും വയനാട് ഒരാള്‍ യുഎസ്എയില്‍ നിന്നും വന്നതാണ്.

തമിഴ്‌നാട് സ്വദേശി ഖത്തറില്‍ നിന്നും കോയമ്പത്തൂര്‍ സ്വദേശി യുകെയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 59 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...