ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം അതിവേഗം ; മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും നിലയില്‍ രാജ്യത്തും വ്യാപനം ഉണ്ടായാല്‍ പ്രതിദിന കേസുകള്‍ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് കര്‍മസമിതി അധ്യക്ഷന്‍ ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി. ചുരുങ്ങിയ ദിവസത്തിനകം തന്നെ നൂറിലേറെ ഒമിക്രോണ്‍ ബാധിതരെ കണ്ടെത്തി എന്നത് ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ രാജ്യമാകെ പുതിയ വകഭേദം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്.

രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാവരിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്താനുള്ള ജനിതക പരിശോധന നടത്താന്‍ കഴിയില്ലെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറില്‍പ്പരം കേസുകളേ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും ജാഗ്രത കര്‍ശനമായി തുടരണമെന്നും ആവശ്യപ്പെട്ടു. ഒമിക്രോണിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന വാദത്തിന് തെളിവില്ലെന്നും ബൂസ്റ്റര്‍ ഡോസിന് മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ക്കെല്ലാം രണ്ടു ഡോസ് വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് ജാഗ്രതയുടെ കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കേസുകള്‍ ഉയരുമെന്നതിന് ഉദാഹരണമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെന്ന് ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ തുടരുന്നത് കേരളത്തിലാണ്. 40.3 ശതമാനം പേര്‍. കേരളത്തില്‍ 9 ജില്ലകളില്‍ അഞ്ചു മുതല്‍ 10 ശതമാനത്തിന് ഇടയിലാണ് സ്ഥിരീകരണ നിരക്ക്. 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളുടെ പട്ടികയില്‍ നിന്നും കേരളം ഒഴിവായിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തോളമായി ഇന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെയാണ് കോവിഡ് സ്ഥിരീകരണ നിരക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...