മുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റര്‍ ; പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റര്‍ ആയതോടെ പത്തനംതിട്ടയില്‍  സ്ഥിതി അതീവ ഗുരുതരമായി. നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഒമിക്രോൺ ബാധ. ഇതോടെ കേരളത്തിലെ ആദ്യത്തെ ഒമിക്രോൺ ക്ലസ്റ്റര്‍ പത്തനംതിട്ടയിലായി.  മുത്തുറ്റ് ആശുപത്രിയുടെ ഭാഗമായ നഴ്സിങ്ങ് കോളജിന്റെ ഹോസ്റ്റിലിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയോട് ചേര്‍ന്നാണ് നേഴ്സിംഗ് കോളേജും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേരിലേക്ക് രോഗം പടരുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

ഒമിക്രോൺ ബാധ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചുവെച്ചതായി പരാതിയുണ്ട്. ആരോഗ്യ വകുപ്പധികൃതർ ഹോസ്റ്റലിൽ എത്തി അന്വേഷണം ആരംഭിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ആശുപത്രിയിൽ ചികിൽസ തേടി എത്തിയവരിൽ നിന്നാകാം രോഗം പകര്‍ന്നതെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....