രാജ്യത്ത് ആശങ്കയേറ്റി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാജ്യത്ത് ആശങ്കയേറ്റി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച 26 പേരുള്ളത്. ഇതോടെ സംസ്ഥാനത്ത് 34 പേര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടി തുടങ്ങി കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 269 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം വൈകിട്ട് ആറരയ്ക്കാണ്.

ആള്‍ക്കൂട്ടം ഒഴിവാക്കാനും രാത്രികാല കര്‍ഫ്യൂവും അടക്കം നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ ഒമിക്രോണ്‍ പകരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൈസൂരില്‍ ഒമ്പതു വയസുള്ള കുട്ടിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്ര പശ്ചാത്തലം ഇല്ലാത്ത കുട്ടിയിലാണ് രോഗം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...