രാജ്യത്ത് ഒ​മി​ക്രോ​ണ്‍ ഭീഷണി ഉയരുന്ന പശ്‌ചാത്തലത്തില്‍ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : രാജ്യത്ത് ഒ​മി​ക്രോ​ണ്‍ ഭീഷണി ഉയരുന്ന പശ്‌ചാത്തലത്തില്‍ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു.10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സംഘം എത്തുന്നത്. കോ​വി​ഡ് വ്യാ​പ​നം വര്‍ധിച്ച സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്‌​സി​നേ​ഷ​ന്‍ നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലും കേന്ദ്ര സം​ഘ​മെ​ത്തും. അതെ സമയം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തയ്യാറെടുക്കുന്ന ഉത്ത​ര്‍​പ്ര​ദേ​ശും പ​ഞ്ചാ​ബും പ​ട്ടി​ക​യി​ലു​ണ്ട്. അ​തേ​സ​മ​യം, കേന്ദ്രസംഘം കേരളത്തില്‍ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 415 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ 115 പേ​ര്‍ രോ​ഗ​മു​ക്ത​രായി. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌.108 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഡ​ല്‍​ഹി (79), ഗു​ജ​റാ​ത്ത് (43), തെ​ലു​ങ്കാ​ന (38), കേ​ര​ളം (37), ത​മി​ഴ്‌​നാ​ട് (34) എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ള്‍ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അതെ സമയം വ​ട​ക്ക് -​ കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​തു​വ​രെ​യും ഒ​മ​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...