കേരളത്തില്‍ ഒമിക്രോണില്‍ സമൂഹ വ്യാപനമെന്ന് വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പിസിആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍. രണ്ടാം തരംഗത്തില്‍ 29.5 ശതമാനമായിരുന്ന ടിപിആര്‍ ഇപ്പോള്‍ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കുന്നത്.

ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ ശരാശരി 79456 കേസുകള്‍ ചികില്‍സില്‍ ഉണ്ടായിരുന്നതില്‍ 0.8ശതമാനം പേര്‍ക്ക് മാത്രമണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നതെങ്കില്‍ 41 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10 ശതമാനമാണ് വെന്റിലേറ്റര്‍ ചികില്‍സ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങള്‍ വേണ്ടവരിലെ വര്‍ധന 29 ശതമാനവുമായിട്ടുണ്ട്. സി എഫ് എല്‍ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍. അല്ലാത്ത പക്ഷം കോവിഡ് തീവ്ര പരിചരണം ഉള്‍പ്പെടെ പാളാന്‍ സാധ്യത ഉണ്ട്.

ഇതിനിടയിലാണ് രണ്ട് ഡോസ് വാക്‌സിനും എടുത്തവരിലെ രോഗബാധ, ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ കൂടുന്നത്. ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച 1,26,000 പേരില്‍ 58 ശതമാനവും രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത 8 ശതമാനം പേരെ കോവിഡ് ബാധിച്ചു. വാക്‌സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനവും. 31, 875 പേര്‍. രണ്ടാംതരംഗത്തിലെ നവംബറിലെ കണക്കുകള്‍ക്ക് സമാനമാണ് ഇത്. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഒമിക്രോണ്‍ പരിശോധനയ്ക്ക് സംവിധാനമില്ലാതെ പകരം സംവിധാനത്തിനായി നെട്ടോട്ടത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ഡോക്ടര്‍മാര്‍ നടത്തിയ ഒമിക്രോണ്‍ സ്‌ക്രിനിങ് പരിശോധനാരീതിയുടെ സാധ്യത സര്‍ക്കാരിനും പരിഗണിക്കാവുന്നതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് ഫലം ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ വൈറസിലെ എസ് ജീന്‍ കണ്ടെത്താനുള്ള കിറ്റ് എത്തിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഐസിഎംആര്‍ അനുമതി നല്‍കിയ പരിശോധന കിറ്റുകളും എത്തിത്തുടങ്ങിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...