ഒമിക്രോണ്‍ സ്​ഥിരീകരിച്ച ബംഗളൂരു ഡോക്​ടര്‍ 15 ദിവസത്തിന്​ ശേഷവും പോസിറ്റീവ്​

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയില്‍ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ച ബംഗളൂരു ഡോക്​ടര്‍ 15 ദിവസത്തിന്​ ശേഷവും പോസിറ്റീവ്​.കോവിഡ്​ നെഗറ്റീവാകാ​ത്തതിനെ തുടര്‍ന്ന്​ ഡോക്​ടറോട്​ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. ഡോക്​ടറുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലെ ഒരാളുടെയും സെക്കന്‍ഡറി സമ്പര്‍ക്കപട്ടികയിലെ രണ്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്​. ഡോക്​ടറുടെ സാമ്പിളുകള്‍ 24 മണിക്കൂറിന്​ ശേഷം വീണ്ടും പരിശോധനക്ക്​ അയക്കും. നെഗറ്റീവ്​ ആകുന്നതുവരെ നിരന്തരം പരിശോധനകള്‍ നടത്തുമെന്നും ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ അറിയിച്ചു.

നെഗറ്റീവാകുന്നതുവരെ ഡോക്​ടറും സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരും നിരീക്ഷണത്തില്‍ കഴിയണം. രോഗം സ്​ഥിരീകരിച്ച ഡോക്​ടറുടെ രക്തസമ്മര്‍ദം, ഓക്​സിജന്‍ ലെവല്‍ മറ്റുള്ളവയെല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.’ഡോക്​ടര്‍ ഒരു പ്രമേഹ രോഗിയാണ്​. അതിനാലാണ്​ കോവിഡ്​ നെഗറ്റീവാകാന്‍ പ്രായസമാകുന്നത്​. ഡെല്‍റ്റയിലടക്കം നിരവധി വകഭേദങ്ങളില്‍ ഈ പ്രശ്​നമുണ്ടായിരുന്നു. ചികിത്സ തുടങ്ങി 21ാം ദിവസവും പോസിറ്റീവായവര്‍ ഉണ്ടായിരുന്നു’ -ഡോക്​ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...