ഉത്തര്‍പ്രദേശില്‍ 17 പത്താംക്ലാസ് വിദ്യാര്‍ഥിനികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി പീഡീപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ 17 പത്താംക്ലാസ് വിദ്യാര്‍ഥിനികളെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിക്കിടത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായി പരാതി. പെണ്‍കുട്ടികളുടെ പരാതിയില്‍ രണ്ട് സ്‌കൂള്‍ ഉടമകള്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മുസഫര്‍നഗറിലാണ് നവംബര്‍ 17നാണ് സംഭവം നടന്നത്. സിബിഎസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രിയില്‍ സ്‌കൂളില്‍ തങ്ങാന്‍ കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സ്‌കൂളില്‍ തങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണ് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനമെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഉടമയും പ്രാക്ടിക്കല്‍ പരീക്ഷ നടന്ന സ്‌കൂളിന്റെ ഉടമയുമാണ് പീഡിപ്പിച്ചതെന്ന് കുട്ടികള്‍ ആരോപിക്കുന്നു.

തുടക്കത്തില്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചുറ്റുപാടില്‍ നിന്ന് വരുന്നവരാണ്. പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മാതാപിതാക്കള്‍ സ്ഥലത്തെ എംഎല്‍എയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മാതാപിതാക്കളുടെ പരാതി എംഎല്‍എ എസ്പിക്ക് കൈമാറുകയായിരുന്നു. നേരത്തെ പരാതിയുമായി നിരവധി തവണ പോലീസിനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓരോ കേസും എനിക്ക് കിട്ടുന്ന ഓരോ മെഡലുകളാണ്‌, കേസുകൾ ചാർജ് ചെയ്തുകൊണ്ടേയിരിക്കൂ’ ; ...

0
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ...

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...