വഖഫ്‌ ; പിഎസ്‌സി നിയമനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഖഫിലേക്കുള്ള പിഎസ്സി നിയമനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സമസ്ത. നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സമസ്ത നേതാക്കൾ. നിയമം റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.

മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് പോകുന്ന സമയത്താണ് സമസ്തയ്ക്ക് ഇങ്ങനെയൊരു ഉറപ്പ് നൽകിയെന്നുള്ളത് രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുകയാണ്. ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. സമസ്തയുടെ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, അബ്ദുൾ സമദ് പൂക്കോട്ടൂർ, ഉമർ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. എന്നാൽ നിയമനം തൽകാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സമസ്ത നേതാക്കൾക്ക് സർക്കാർ നൽകിയ ഉറപ്പിൽ പുതുമയില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. ആർജ്ജവമുണ്ടെങ്കിൽ സർക്കാർ നിയമം റദ്ദാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...