വിദേശത്ത് നിന്ന് എത്തുന്നവർക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നിര്‍ദേശ൦ – ലംഘിച്ചാൽ കർശന നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈ റിസ്ക് പട്ടികയില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നും എത്തുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ നിര്‍ദേശ൦ നല്‍കിക്കൊണ്ടുള്ള അറിയിപ്പ് എറണാകുളം ജില്ലാ കളക്ടര്‍ പുറത്തിറക്കി. വിദേശത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചത്. ക്വാറന്റീന്‍ കാലയളവില്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണ൦.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മൂന്ന് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരില്‍ രണ്ട് പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ കോംഗോയില്‍ നിന്നുമാണെത്തിയത്. ഹൈ റിസ്ക് പട്ടികയില്‍ പെടാത്ത രാജ്യങ്ങളാണ് യുഎഇയും കോംഗോയും. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാനുള്ള അറിയിപ്പ് കളക്ടര്‍ പുറപ്പെടുവിച്ചത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ – പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കോംഗോയില്‍ നിന്നും എത്തിയ യാത്രക്കാരന്‍ സ്വയം നിരീക്ഷണത്തില്‍ പോകാതെ മാളുകള്‍, കടകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ കയറിയിറങ്ങിയത് ആരോഗ്യവകുപ്പ് അധികൃതകര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നെഗറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പിന് ആശ്വാസമായത്. യുഎഇയില്‍ നിന്നും എത്തിയ ദമ്പതികള്‍ക്കാണ് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഭ‍ര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് പേ‍ര്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...