ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ വിദ്യാർത്ഥികളെ അശ്ലീല കെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍‌ നിന്നാണ് ഈ സംഘം കേരള പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ പ്രതികളായ അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതികളെ കുടുക്കിയത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനെന്ന പേരില്‍ കുട്ടികളെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട ശേഷം അശ്ലീല ക്കെണിയില്‍ കുടുക്കുന്നതാണ് ഇവരുടെ പദ്ധതി. ബന്ധം സ്ഥാപിച്ച കുട്ടികളില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍‌ ആവശ്യപ്പെടുകയും പിന്നീട് സോഷ്യല്‍ മീഡിയ വഴി അത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്ന് പണം തട്ടുകയുമാണ് സംഘത്തിന്റെ രീതി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നും പ്രതികളെ നാളെ കേരളത്തിലെത്തിക്കുമെന്നും പോലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...