കോട്ടയം : ദേവ ലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാ അധ്യക്ഷനെകണ്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തതായാണ് സൂചന. ക്രൈസ്തവ വിഭാഗങ്ങളെ കോൺഗ്രസുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് നേരത്തേ കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് കേരളത്തിലെ സുപ്രധാന പദവിയിലുള്ള കോൺഗ്രസ് നേതാക്കൾതന്നെ സന്ദർശനങ്ങൾക്ക് മുൻകൈ എടുക്കുന്നത്. നേരത്തേ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പ് പെരുന്തോട്ടത്തെ കണ്ടിരുന്നു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ കേരളത്തിലെത്തിയപ്പോഴും സി.എസ് .ഐ കോട്ടയം അതിരൂപതകളിലുൾപ്പടെ വിവിധ ക്രിസ്ത്യന്‍ സമുദായ നേതാക്കളുമാതി കൂടിക്കാഴ്ച നടത്തിയിരുന്നു.