തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത പ്രധാന തീരുമാനങ്ങള്‍ എല്ലാം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് ഉമ്മന്‍ ചാണ്ടി. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ ഇല്ലാതിരുന്നിട്ടും റദ്ദാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി യുടെ നിലവിലുള്ള നിയമമനുസരിച്ചു നാലരവര്‍ഷം വരെയോ അല്ലെങ്കില്‍ പകരം റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നവരെയോ റാങ്ക് ലിസ്റ്റുകള്‍ നീട്ടിക്കൊടുക്കുവാന്‍ സര്‍ക്കാരിന് സാധിക്കും. അതിനാല്‍ ഉദ്യോഗര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്നില്ല. സര്‍ക്കാരിന്റെ പിടിവാശിക്കുമുന്‍പില്‍ ഒട്ടേറെ യുവാക്കളുടെ തൊഴില്‍ എന്ന സ്വപ്നമാണ് പൊലിഞ്ഞുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ലക്ഷ്യ 2021’ എന്ന ഏകദിന ശില്പശാല ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.