ജയിച്ചാലും തോറ്റാലും 5 തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണം ; ഉമ്മന്‍ ചാണ്ടിക്ക് ഇളവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ വരും. തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കുമെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിക്ക് മാത്രമാകും ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയെന്നും മറ്റുള്ള എല്ലാ നേതാക്കള്‍ക്കും നിബന്ധന ബാധകമാകുമെന്ന്‌ മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ അറിയിച്ചു. ഇതോടെ കെ.സി.ജോസഫ് അടക്കമുള്ളവര്‍ മാറിനില്‍ക്കേണ്ടി വരും. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്നത്തോടെ അവസാനിക്കും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ മാത്രമാണ് നിലവില്‍ അന്തിമമാക്കാനുള്ളൂ. പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പുണ്ടാകില്ലെന്നും പി.സി.ചാക്കോ പറഞ്ഞു.

20 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണം. 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാര്‍ത്ഥികളെന്നതും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ്. എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ ടി.എന്‍. പ്രതാപന്‍ എം.പി. ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...