അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ പൊതുജനം കുഴിയിൽ കപ്പ നട്ട് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വാ: പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പൊതുജനം കുഴിയിൽ കപ്പ നട്ട് പ്രതിഷേധിച്ചു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്താണ് പൈപ്പ് പൊട്ടി റോഡിന് മധ്യഭാഗം കുഴിയായി കിടക്കുന്നത്. ഒരു മാസത്തിലേറെയായി ഇതേ അവസ്ഥ തുടർന്നിട്ടും ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴിയുടെ ആഴം അപകടകരമായവിധം വർധിച്ചു വരുകയാണ്. റോഡിന്‍റെ വളവിൽ കുഴി രൂപപ്പെട്ടതിനാൽ ദൂരെ നിന്നെത്തുന്ന വാഹനങ്ങൾ റോഡിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. പരാതിപ്പെട്ട് മടുത്ത യാത്രക്കാർ ഇതോടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ റോഡിലെ കുഴിയിൽ കപ്പ നട്ടുവെച്ചായിരുന്നു പ്രതിഷേധം. എ സി റോഡിന്‍റെ നവീകരണം തുടങ്ങിയതോടെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഓടുന്നത്. കുഴി വെട്ടിച്ച് മാറ്റുന്നത് മൂലം വാഹനങ്ങൾ നിയന്ത്രണം തൊറ്റുന്നതും പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന പാതയുടെ അറ്റകുറ്റ പണി ഏറ്റെടുത്ത റോഡ് ഫണ്ട് ബോർഡും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അടിയന്തരമായി റോഡിലെ കുഴി അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...