മോദി വന്ന ദിവസം തന്നെ ബിജെപി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ജനറൽ കമ്മിറ്റി കൂടിയത് പാർട്ടിക്കുള്ളിൽ വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പത്തനംതിട്ടയിലെത്തിയ ദിവസം ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ജനറൽ കമ്മിറ്റി കൂടിയത് പാർട്ടിക്കുള്ളിൽ വിവാദമാകുന്നു. കമ്മിറ്റി നടത്തരുതെന്ന പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശം തള്ളിയാണ് യോഗം ചേർന്നത്. സംഭവത്തിൽ കടുത്ത അതൃപ്തിയിലാണ് പാർട്ടിയുടെ സംസ്ഥാന നേതൃത്വവും. പ്രധാനമന്ത്രി പങ്കെടുത്ത പൊതുയോഗ ദിവസം തന്നെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ കമ്മിറ്റി. അതും മാറ്റിവെയ്ക്കണമെന്ന നേതൃത്വത്തിന്‍റെ നി‍ർദേശവും അവഗണിച്ച്. സംഭവത്തിൽ ജില്ലാ നേതൃത്വം മുതൽ ബിജെപി സംസ്ഥാന നേതൃത്വം വരെ കടുത്ത അതൃപ്തിയിലാണ്.

എന്നാൽ മുൻകൂട്ടി തീരുമാനിച്ച കമ്മറ്റിയാണെന്നും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തീയതി മാറ്റിയതാണ് പ്രശ്നമായതെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു. 14ന് വൈകിട്ടാണ് കമ്മിറ്റിയുടെ നോട്ടീസ് പ്രിൻറ് ചെയ്തത്. മൂന്നുദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിക്കാതെയാണ് കമ്മിറ്റി കൂടിയതെന്ന് യോഗത്തിൽ പങ്കെടുക്കാതിരുന്ന ബിജെപി അംഗങ്ങൾ തന്നെ പറയുന്നു. പാർലമെന്‍റ് തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാർട്ടിയിൽ രൂക്ഷമായിരിക്കുന്ന വിഭാഗീയതയാണ് കുളനടയിൽ പ്രകടമായതെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ

0
പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ...

ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് ഡൽഹി...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം...

ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ...

അടൂരിലെ ഷെഹ്‌നയുടെ മരണം : ആൺസുഹൃത്ത് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി...