ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും നാളെ ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി നിറയും

For full experience, Download our mobile application:
Get it on Google Play

റാന്നി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും നാളെ ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി നിറയും. റാന്നി, വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ നടക്കും. റാന്നിയിൽ 30 സ്ഥലങ്ങളിൽ നിന്നെത്തുന്ന ശോഭായാത്രകൾ ഐത്തല ഭഗവതികുന്ന് ക്ഷേത്ര ഗോപുര നടയിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരുമ്പുഴ രാമപുരം ക്ഷേത്രത്തിൽ സമാപിക്കും. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പേരുകളിലാണ് ശോഭായാത്രകൾ എത്തുന്നത്. കരണ്ടകത്തും പാറ, പുതുശേരിമല, പാണ്ഡ്യൻപാറ, പാലച്ചുവട്, ഉതിമൂട്, വലിയകലുങ്ക്, മന്ദിരം എന്നിവയുള്‍പ്പെടുന്ന ഗംഗയും, ഇടപ്പാവൂർ, കീക്കൊഴൂർ, വിവേകാനന്ദപുരം, ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ ഉള്‍പ്പെടുന്ന യമുനയും വരവൂർ, പുല്ലൂപ്രം, പറക്കുളം, ശാലീശ്വരം, പുള്ളോലി ഉള്‍പ്പെടുന്ന ഗോദാവരിയും മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ ഉള്‍പ്പെടുന്ന സരസ്വതിയും, അലിമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നിവ ഉള്‍പ്പെടുന്ന നര്‍മ്മദ ശോഭയാത്രകളും വൈകിട്ട് 5 ന് ഭഗവതികുന്നില്‍ സംഗമിക്കും. തുടർന്ന് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ക്ഷേത്രത്തിൽ മഹാശോഭയാത്രയായി സമാപിക്കും.

ക്ഷേത്രങ്ങളില്‍ ഘോഷയാത്രകള്‍ക്കു ശേഷം ഉറിയടി, ഭജന, ശ്രീകൃഷ്ണ കലാസന്ധ്യ, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും. പേഴുംപാറ, കുമ്പളത്താമൺ, കടമാൻകുന്ന്, മാടമൺ, പെരുമ്പേക്കാവ്, ചമ്പോൺ, അമ്പാടി, കൊമ്പനോലി, തെക്കുംമല, തലച്ചിറ എന്നിവിടങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ വൈകിട്ട് 4 ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി ചെറുകാവ് ക്ഷേത്രത്തിൽ സമാപിക്കും. പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി ശ്രീ നാരായണഗുരു ക്ഷേത്രം, കുറുങ്ങാൽ ശാസ്താ-ദേവീ ക്ഷേത്രം, മുറിത്താന്നിക്കൽ ശ്രീദുർഗാ ക്ഷേത്രം, പുതുക്കട ഭദ്രകാളി ക്ഷേത്രം, കൂനംകര ശബരി ശരണാശ്രമം, കക്കാട് യോഗമയാനന്ദാശ്രമം, ളാഹ അമ്മൻകോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് 4 ന് മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി പെരുനാട് ചന്തയിലെത്തി തിരികെ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. കുന്നം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, കൂത്താട്ടുകുളം, വാകമുക്ക് ധർമശാസ്ത ക്ഷേത്രം, വെച്ചൂച്ചിറ, അച്ചടിപാറ എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ വൈകിട്ട് 3 ന് വെച്ചൂച്ചിറ ചന്ത ജംങ്ഷനിൽ സംഗമിച്ച ശേഷം കുന്നം ദേവീക്ഷേത്രത്തിൽ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....