ശബരിമല പാതയില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനരുദ്ധാരണം നടത്തിയ ശബരിമല പാതയില്‍ കുടിവെള്ള വിതരണ പൈപ്പു പൊട്ടി റോഡ് തകര്‍ന്നു. മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയില്‍ വടശേരിക്കര ചമ്പോണിന് സമീപമാണ് സംഭവം. കുഴി ആയ ഭാഗത്ത് ചാക്കും കല്ലും ഇട്ടതാണ് ജലഅതോറിറ്റി അധികൃതര്‍ നടത്തിയ പണി. രണ്ടു ദിവസമായി പാതയില്‍ ഇതാണ് അവസ്ഥ. പൈപ്പ് പുനരുദ്ധരിക്കാത്തതിനാല്‍ വലിയ തോതില്‍ കുടിവെള്ളവും പാഴാകുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ പാതയില്‍ നല്ല തിരക്കാണ്. വഴിയിലെ അപ്രതീക്ഷിത തടസം അറിയാതെ എത്തുന്ന തീര്‍ത്ഥാടകര്‍ അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്. വടശേരിക്കരയില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ തകര്‍ന്നാല്‍ കൃത്യമായ പുനരുദ്ധാരണം നടത്താന്‍ അധികൃതര്‍ തയ്യാറല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...