വെച്ചൂച്ചിറ : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഓണസമൃദ്ധി ഓണവിപണി ആഗസ്റ്റ് 27 മുതല്‍ 30വരെ വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍ നടക്കും. വിപണിയുടെ ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ രാവിലെ 10.30 ന് നിര്‍വഹിക്കും.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ 10 ശതമാനം കൂടുതല്‍ വില നല്‍കി സംഭരിക്കുകയും 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുകയും ചെയ്യും. പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ കൂടാതെ മറയൂര്‍ വെളുത്തുള്ളി, ശര്‍ക്കര, തേന്‍ കേരവെളിച്ചെണ്ണ മുതലായവയും ഫാമുകളുടെ ഉല്‍പന്നങ്ങളും സ്റ്റാള്‍വഴി വില്പന നടത്തും. കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും വിപണിയുടെ പ്രവര്‍ത്തനമെന്ന് കൃഷി ഓഫീസര്‍ ട്രീസാ സെലിന്‍ ജോസഫ് അറിയിച്ചു.
ഓണ വിപണി വെച്ചൂച്ചിറയില്‍ ആഗസ്റ്റ് 27 മുതല്‍ 30 വരെ വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍
RECENT NEWS
Advertisment