മോന്‍സ് ജോസഫ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോന്‍സ് ജോസഫ് എംഎല്‍എ ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് പുറപ്പെട്ടുവിച്ചു. മോന്‍സ് ജോസഫ് പ്രസിഡന്റായ ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസ്സോസിയേഷന്റെ അമ്പത് ലക്ഷം രൂപ തിരിമറി നടത്തിയെന്നാരോപിക്കുന്ന ഹര്‍ജിയിലാണ് കോടതി നടപടി. സംഘടനയുടെ ഫണ്ട് ഭാരവാഹികള്‍ ചേര്‍ന്ന് തിരിമറി നടത്തിയെന്നാണ് ആരോപണം.

കൊല്ലം പടപ്പക്കര മുളവനയില്‍ എം. വൈ.സോളമന്‍ നല്‍കിയ കേസില്‍ അസോസിയേഷന്റെ ഭാരവാഹികളെക്കൂടാതെ വിജിലന്‍സ് ഡയറക്ടരും തിരുവനന്തപുരം പോലീസ് കമ്മീഷണറും എതിര്‍കക്ഷികളാണ്. അഴിമതി നടത്തുന്നതിനും എതിര്‍ക്കുന്നവരെ പിരിച്ചുവടാനും വേണ്ടിയാണ് കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഭാരവാഹികളുടെ  തെരഞ്ഞെടുപ്പ് നടത്താത്തതെന്നും അഡ്വ.വി. ജയപ്രദീപ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. വിശദമായ വിജിലന്‍സ് അന്വേഷണം നടത്തുവാനും റീസീവറേയും റിട്ടേണിംഗ് ഓഫീസറേയും നിയമിക്കുന്നതിനും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...