പൂജപ്പുര ജയിലിലെ ഓണാഘോഷം : ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടി ; ഒരാൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഭവം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തംചെയ്യാനും ശ്രമിച്ചതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. അടിപിടിയെ തുടർന്ന് ഒരു ജീവനക്കാരന് കണ്ണിന് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രശ്നമുണ്ടാക്കിയവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. തമ്മിലടിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ജയിൽ ജീവനക്കാർ അപ്പോൾത്തന്നെ പരിഹരിച്ചെന്നാണ് വിവരം. ജീവനക്കാരുടെ സംഘടനയുടെ പരിപാടിയായതിനാലും ആരും പരാതി നൽകാത്തതിനാലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...