ലൈബ്രറിയിൽ ഓണാഘോഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് ഗ്രന്ഥശാലകളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന മത്സ്യബോര്‍ഡ് അംഗം സക്കീര്‍ അലങ്കാരത്ത് അധ്യക്ഷത വഹിച്ചു. ആയുര്‍വേദത്തെ ജനകീയമാക്കിയ ഡോ. വഹീദ റഹ്മാന്‍, ഹാസ്യ സമ്രാട്ട് താജ് പത്തനംതിട്ട എന്നിവരെ വേദിയില്‍ ആദരിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.സക്കീര്‍ ഹുസൈന്‍, മുന്‍ ചെയര്‍മാന്‍ എ.സുരേഷ് കുമാര്‍, കൗണ്‍സിലര്‍ എ.അഷറഫ്, മുന്‍ കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദ്, രക്ഷാധികാരി അഹമ്മദ് ഇസ്മയില്‍, അഡ്വ. മുഹമ്മദ് അന്‍സാരി, അഡ്വ. എ.എം. ആബിദ്, റ്റി.പി.ശശാങ്കന്‍, ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറിയുടെ ഭാഗമായ ബാലവേദിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം എ. ഗോകുലേന്ദ്രനും വനിതാവേദി ഉദ്ഘാടനം ആര്‍ക്കിടെക്ട് ഷഹ്ന ഹനീഫും നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എസ്.എം. ഹനീഫ സ്വാഗതവും വൈസ് പ്രസിഡന്റ് ബിജു മുസ്തഫ കൃതജ്ഞതയും പറഞ്ഞു. രാവിലെ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ സമ്മാനദാനം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...