ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ടയുടെ ഓണാഘോഷം ‘ഓണക്കൂട്ട്‌ 2022’ സെപ്റ്റംബർ 9 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ടയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണക്കൂട്ട്‌ 2022’ കോഴഞ്ചേരി തെക്കേമല തുണ്ടഴത്തുള്ള മഹാത്മാ ജന സേവന കേന്ദ്രത്തിൽ വെച്ച് സെപ്റ്റംബർ 9 നു രാവിലെ 11 മണി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത സിനിമ താരം നിയ ശങ്കരത്തിൽ മുഖ്യ അതിഥിയായിരിക്കും. ഓണക്കോടി, ഓണ സദ്യക്ക് പുറമെ ഈ സ്ഥാപനത്തിന് ആവശ്യമായ മൈക് സിസ്റ്റവും ഓണ സമ്മാനമായി നൽകും.

പ്രസ്തുത ചടങ്ങിൽ വെച്ച് രക്തദാന രംഗത്ത് ബ്ലഡ്‌ ഡോണേഴ്സ് കേരളയുമായുള്ള സഹകരണത്തെ മാനിച്ചുകൊണ്ട് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്), അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള പത്തനംതിട്ട എന്നീ സംഘടനകളെയും കേരളം മുതൽ കാശ്മീർ വരെ സൈക്കിൾ യാത്ര നടത്തിയ ബിഡികെ പത്തനംതിട്ട വോളന്റിയർ ആയ റിജോ ജോർജിനെയും ആദരിക്കും. തുടർന്ന് രാജേഷ് മാമ്പാറയും സംഘവും നടത്തുന്ന നാടൻപാട്ടും നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മനു മോഹൻ 82816 00092, ബിജു കുമ്പഴ 9526117989, ജറിൻ വെണ്ണിക്കുളം 8547650304.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...