ഓണാഘോഷ പരിപാടിയും ചിത്രരചന മത്സരവും നടത്തി

For full experience, Download our mobile application:
Get it on Google Play
നിരേറ്റുപുറം : കെ.സി.മാമ്മൻ മാപ്പിള മെമ്മോറിയൽ ബോട്ട് റേസ് കമ്മിറ്റിയും സി.എം.എസ്.എൽ.പി. സ്കൂളും സംയുക്തമായി ഓണാഘോഷ പരിപാടിയും ചിത്രരചന മത്സരവും നടത്തി. സി.എസ്.ഐ സഭ മുൻ മോഡറേറ്റര്‍ മോസ്റ്റ്. റവ.തോമസ്.കെ. ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ ഓണാഘോഷവും ജലോത്സവവും മതസൗഹാർദത്തിനും രാഷ്ട്ര താല്പര്യങ്ങൾക്കും വളരുന്ന തലമുറയെ വാർത്തെടുക്കുവാൻ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നീരേറ്റുപുറം പമ്പാ റെയിസ്  ക്ലബ്ബിന്റെ വർക്കിംഗ് പ്രസിഡന്റ്‌ വിക്ടർ തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് ബേബി മുഖ്യപ്രഭാഷണം നടത്തി. ഗ്രേസി അലക്സാണ്ടർ, റവ. ജെനു ജോൺ, എ.വി.കുര്യൻ, എ.വി  ജോൺ, സുധി എബ്രഹാം, ജിജോ ഡേവിഡ്, അഡ്വ. ബിജു.സി.ആന്റണി, അനിൽ സി ഉഷസ്, ജഗൻ തോമസ്, അഞ്ചു കോച്ചേരി, ജോജി തോമസ്, ഹെഡ്മിസ്ട്രസ് സുനി ജോൺ എന്നിവർ പ്രസംഗിച്ചു.
ചിത്രരചനാ മത്സരത്തിൽ ആവണി പ്രശാന്ത് ഒന്നാം സ്ഥാനവും മിലൻ സന്തോഷ് രണ്ടാം സ്ഥാനവും ധ്യാൻ ബി ജോൺ മൂന്നാംസ്ഥാനവും നേടി. സമ്മാനദാനം ഈ മാസം  ഏഴാം തീയതി കൃഷിമന്ത്രി പി. പ്രസാദ് നീരേറ്റുപുറം പമ്പാവാട്ടർ സ്റ്റേഡിയത്തിൽ വെച്ച് നൽകും. അധ്യാപകരായ ആലീസ് മാത്യു, സോണി സൂസൻ ഉമ്മൻ, ലുദിയ സാമുവേൽ, രേവതി ശ്രീജിത്ത്‌, പ്രിയ ഉല്ലാസ്, സരിത അജീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...