സ്പൈസ്ജെറ്റ് ഡൽഹി-നാസിക് വിമാനം പാതിവഴിയിൽ തിരിച്ചിറക്കി ; ഓട്ടോപൈലറ്റ് തകരാറെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്ച രാവിലെ പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനം പാതിവഴിയില്‍ തിരിച്ചിറക്കി.
മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് പോവേണ്ടിയിരുന്ന വിമാനം ‘ഓട്ടോപൈലറ്റ്. തകരാറിനെത്തുടര്‍ന്ന് തിരിച്ച്‌ ഇറക്കേണ്ടി വന്നതായി ഡിജിസിഎ അധികൃതര്‍ അറിയിച്ചു. ബോയിങ് 737 എയര്‍ക്രാഫ്റ്റ് സുരക്ഷിതമായി തിരികെ ലാന്‍ഡ് ചെയ്തെന്നും അവര്‍ വ്യക്തമാക്കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.

“സ്‌പൈസ്‌ജെറ്റ് B737 വിമാനം VT-SLP, ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് SG-8363 (ഡല്‍ഹി-നാസിക്) വ്യാഴാഴ്ച ഓട്ടോപൈലറ്റ് തകരാറിനെത്തുടര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കാതെ പാതിവഴിയില്‍ തിരിച്ചിറക്കേണ്ടി വന്നു,” അധികൃതര്‍ വിശദീകരിച്ചു. ഇന്ധനവില കുത്തനെ ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ സ്പൈസ്ജെറ്റ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കമ്പനിയുടെ വിമാനങ്ങള്‍ ഈയടുത്ത് തിരിച്ചിറക്കേണ്ട നിരവധി സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; പവർ സിസ്റ്റം തകരാറിലായി

0
ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...