വയോജനങ്ങൾക്കായി ഓണാഘോഷവും ഓണസദ്യയും ഒരുക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ കാരണം വീടിന്റെ അകത്തളങ്ങളിൽ ഏറെ ഒതുക്കപ്പെട്ടുപോയ ഒരു വിഭാഗമാണ് വയോജനങ്ങൾ. പഴയകാല നന്മകളും ഓർമ്മകളുംകൊണ്ട് നമ്മുടെ മനസ്സിൽ ഗൃഹതുരതയുടെ പൂക്കാലം തീർക്കുന്ന ഈ വയോജനങ്ങളെ ഒന്നായി ചേർത്തു നിർത്തി അവർക്ക് സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ, നന്മകളുടെ, രുചി ഭേദങ്ങളുടെ, ഉല്ലാസത്തിന്റെ ഒരു ദിനം ഒരുക്കാൻ പത്തനംതിട്ട നഗരസഭയിലെ വാർഡ് 16 ലെ വയോമിത്രം പദ്ധതിയിലെ വയോജനങ്ങൾക്കായി ഓണാഘോഷവും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.

മുതിർന്നവർ തങ്ങളുടെ തൊടിയിലേയും മുറ്റത്തേയും പൂക്കളിറുത്ത് അത്തപൂക്കളമൊരുക്കി. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങളും നല്കി. വള്ളപ്പാട്ടും കുരവയുമൊക്കെയായി പഴയ ഓർമയിലേക്ക് അവരെത്തി. ഓണാഘോഷ പരിപാടി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ.റിതു റെയ്ച്ചൽ ജോർജ്ജ് ഓണസന്ദേശം നല്കി. വയോജനങ്ങൾ അവരുടെ ഓർമയിലെ ഓണം പങ്കുവെച്ചു.മുൻ വാർഡ് കൗൺസിലർ ബിജിമോൾ മാത്യു ഓണാശംസ നേര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...