ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ന്നി വേ​ട്ട​ക്കാ​ർ നി​ര​വ​ധി പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ന്നി വേ​ട്ട​ക്കാർ നി​ര​വ​ധി പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ച്‌ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍​തോ​തി​ല്‍ ന​ഷ്ട​ങ്ങ​ളും ദു​രി​ത​ങ്ങ​ളും വ​രു​ത്തി വെ​ച്ചി​രു​ന്ന പ​ന്നി​ക​ളു​ടെ ശ​ല്യം വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. പ​ന്നി​ക​ളെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്ന് തു​ര​ത്ത​ണ​മെ​ന്ന​ത് ക​ര്‍​ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ന്നി​ക​ളെ വെ​ടി​വെ​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും മ​ല​യോ​ര മേ​ഖ​ല​യാ​യ ക​രു​വാ​ര​കു​ണ്ടി​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പ​ന്നി വേ​ട്ട​ക്കാ​യി ആ​ളു​ക​ളെ നി​യോ​ഗി​ച്ച​ത്.

പ​ട്ടാ​പ്പ​ക​ല്‍​പോ​ലും പ​ന്നി​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും ആ​ള്‍​താ​മ​സ​മു​ള്ള വീ​ടു​ക​ളി​ല്‍ വ​രെ​യെ​ത്തി ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​തും മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പ​തി​വാ​ണ്. കൂ​ടാ​തെ ആ​ളു​ക​ള്‍​ക്ക് നേ​രെ​യും ഇ​വ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ബൈ​ക്ക്, ഓ​ട്ടോ​റി​ക്ഷ, കാ​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ പ​ന്നി​ക​ള്‍ ഇ​ടി​ച്ച്‌ വാ​ഹ​നം മ​റി​ഞ്ഞ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്.

ക​രു​വാ​ര​കു​ണ്ടി​ലെ​ത്തി​യ പ​ന്നി വേ​ട്ട സം​ഘം ക​രു​വാ​ര​ക്കു​ണ്ട് മ​ല​വാ​ര​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ചു​റ്റി സ​ഞ്ച​രി​ക്കു​ക​യും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യ നാ​യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ന്നി​ക​ളെ ക​ണ്ടെ​ത്തി വെ​ടി​വെ​യ്ക്കു​ക​യും ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് ക​ണ്ണ​ത്തു മ​ല​വാ​ര​ത്തി​ല്‍ നി​ന്ന് മാ​ത്ര​മാ​യി എ​ട്ടു പ​ന്നി​ക​ളെ​യാ​ണ് സം​ഘം വെ​ടി​വെച്ച​ത്. കൂ​ടു​ത​ല്‍ മേ​ഖ​ല​യി​ലേ​ക്ക് വേ​ട്ട സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും പ​ന്നി​ക​ളെ മു​ഴു​വ​നും തു​ര​ത്തി ക​ര്‍​ഷ​ക​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും കൃ​ഷി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...