നിരോധിത പുകയില ഉൽപ്പന്നം വില്‍പ്പന നടത്തിവന്ന മൂന്നു പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി പോലീസ് പത്തനംതിട്ട ഡോഗ് സ്ക്വാഡിന്റെ സഹായത്താൽ നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉൽപ്പന്നം വില്‍പ്പന നടത്തിവന്ന മൂന്നു പേരെ പിടികൂടി. തോട്ടമണ്‍ ചെറുതാലേത്ത് വീട് സന്തോഷ് കുമാർ, റാന്നി തോട്ടമണ്‍ തോപ്പിൽ വീട് എബ്രഹാം, യു പി സ്വദേശി രാജേഷ് സെൻകാർ എന്നിവരാണ് അറസ്റ്റിലായത്. ഓണക്കാലത്ത് നിരവധി പുകയില ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്തിരിക്കുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡോഗ് സ്ക്വാഡിന്റെ നർക്കോട്ടിക്ക് ഡ്രഗ് ഡോഗുകളായ റാംബോ, സാമന്ത എന്നിവയുടെ സഹായത്തോടെ റെയ്ഡ് നടത്തിയാണ് സാധനങ്ങള്‍ കണ്ടെടുത്തത്. പരിശോധനയിൽ ഇൻസ്പെക്ടർ എം ആർ സുരേഷ്, എസ് ഐ ഹരിക്കുമാർ, സി പി ഓമാരായ സാബു, അശ്വദീഷ്, ഡോഗ് ഹാൻഡിലർ സി പി ഓമാരായ ജോർജ്ജ്, രാജേഷ് കുമാർ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...