ഭാരത് ജോഡോ യാത്രം ചരിത്ര സംഭവമാകും ; പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാശ്മീർ മുതൽ കന്യാകുമാരി വരെ നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമായി മാറുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ കോന്നി നിയോജക മണ്ഡലത്തിലെ ഒരുക്കങ്ങൾക്കായി ചേർന്ന കോൺഗ്രസ് നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭിന്നിപ്പിക്കുവാനും മതേതര ഇന്ത്യയുടെ ആത്മാവ് തകർക്കുവാനും ശ്രമിക്കുന്ന സംഘപരിവാർ നിയന്ത്രണത്തിലുള ജനവിരുദ്ധ സർക്കാരിനെതിരായ താക്കീതായി യാത്ര മാറുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോഓഡിനേറ്റർ സജി കൊട്ടയ്ക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ കോഓഡിനേറ്റർ ബാബു ജോർജ്, കെപിസിസി അംഗം മാത്യു കുളത്തിങ്കൽ, ഡിസിസി ഭാരവാഹികളായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ചിറ്റൂർ ശങ്കർ, ഹരികുമാർ പൂതങ്കര, എം.വി.ഫിലിപ്പ്, എസ്.വി.പ്രസന്നകുമാർ, എലിസബേത്ത് അബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എസ്.സന്തോഷ്‌കുമാർ, ആർ.ദേവകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നതിനും ബ്ലോക്ക് മണ്ഡലം തലത്തിൽ വിളംബര ജാഥകൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...