ഓണാഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സംഘടനകൾ, കലാകാരൻമാർ, കലാസംഘടനകൾ, സാംസ്ക്കാരിക സ്പോർട്‌സ് സംഘടനകൾ, ഈവൻ്റ് മാനേജ്‌മെൻ്റ് സംഘങ്ങൾ/സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. പരിപാടികളുടെ റേറ്റും പരിപാടികളെകുറിച്ചുള്ള വിശദവിവരങ്ങൾ പങ്കെടുക്കുന്ന കലാകാരൻമാരുടെ പേര് തുടങ്ങിയവ ഉൾപ്പെടെ അപേക്ഷിക്കണം. ഇമെയിൽ മുഖേനയും അയക്കാവുന്നതാണ്. ([email protected]). അപേക്ഷകൾ/താത്പര്യപത്രം എന്നിവ ലഭിച്ചിരിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14-ാം തീയതി വൈകിട്ട് 5 വരെ. അപേക്ഷകൾ ജില്ലാ കളക്‌ടർ ജനറൽ കൺവീനറായ ജില്ലാ തല ഓണാഘോഷ സമിതിയുടെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായിട്ടായിരിക്കും പരിഗണിക്കുക. ഫോൺ:0484 2367334.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























