മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ ട്രാഫിക് കുരുക്ക് – റെഗുലേറ്ററി കമ്മിറ്റി ചേർന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നഗരസഭയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർത്തു. ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി വരും ദിവസങ്ങളിൽ ഊർജ്ജിത നടപടികൾ സ്വീകരിക്കുവാനും മരട് നഗരസഭയിലെ ഉൾറോഡുകളും എൻ.എച്ച് റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തനകം അനധികൃതമായി പാർക്കിംഗ് ചെയ്തിട്ടുള്ള വാഹനങ്ങൾ മാറ്റിയില്ലായെങ്കിൽ പിഴ ചുമത്തുവാനും തീരുമാനമായി. കൂടാതെ കുണ്ടന്നുർ ബസ് സ്റ്റോപ്പിൽ നിർത്താതെ മേൽപാലത്തിലൂടെ പോകുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുവാനും നെട്ടൂർ പ്രദേശങ്ങളിൽ അപകടമുണ്ടാക്കത്തക്ക രീതിയിൽ ആടുകളെ റോഡിലേക്ക് അഴിച്ചു വിട്ടു വളർത്തുന്ന പ്രവണത വർദ്ധിച്ചു വന്നിരിക്കുന്നതു തടയുവാൻ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.

തൃപ്പൂണിത്തുറ ട്രാഫിക് ഇൻസ്പെക്ടർ കെ ആർ ബിജു, മരട് സബ് ഇൻസ്പെക്ടർ, കെ ഗോപകുമാർ, വില്ലേജ് അസിസ്റ്റന്റ് ഓഫീസർ പി ആർ രാജേന്ദ്രൻ, വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബിനോയ് ജോസഫ്, റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ സി.ആർ ഷാനവാസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി, രേണുക ശിവദാസ്, ഷീജ സാൻകുമാർ, അനീഷ് ഉണ്ണി, ജയ ജോസഫ്, ഉഷ സഹദേവൻ, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...